മീററ്റ്: ഭർത്താവുമായുള്ള അവിഹിത ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മീററ്റിൽ യുവതി ഭർതൃസഹോദരന്‍റെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ജൂലൈ 12-ന് മീററ്റിലെ വീടിനുള്ളിൽ വെച്ചാണ് കൊലപാതകം നടന്നത്. നിദ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ റിംഷ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.ആദ്യം പ്രതിയാരാണെന്ന് വ്യക്തമല്ലാതിരുന്ന കേസിൽ, സിസിടിവി ദൃശ്യങ്ങളും ഫോൺ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കുടുംബപ്പകയുടെ വിവരങ്ങൾ പുറത്തുവന്നത്. കൊലപാതകത്തിലേക്ക് നയിച്ച കുടുംബപ്പക കൊല്ലപ്പെട്ട നിദയും പ്രതിയായ റിംഷയുടെ ഭർത്താവ് ഉവൈസും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു....
Category: ക്രൈം വാർത്തകൾ
വടകരയെ ഇളക്കിമറിച്ച ‘കാഫിർ’ കേസ്: തിരുവള്ളൂർ സ്വദേശിയായ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം പിടിയിൽ
ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും ‘വടകര സ്‌ക്വാഡ്’ വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്മാരിൽ ഒരാളുമാണ് ജിതിൻ ഭാസ്‌കർ. ഈ ഗ്രൂപ്പിൽ നിന്നാണ് വിവാദ സ്‌ക്രീൻഷോട്ട് തങ്ങൾക്ക് ലഭിച്ചതെന്ന് കേസിൽ ആരോപണ വിധേയരായ റിബേഷ് രാമകൃഷ്ണൻ, മനേഷ്, അതുൽ തുടങ്ങിയവർ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ജിതിൻ ഭാസ്‌ക്കറിന് ചോദ്യം ചെയ്യലിൽ സ്‌ക്രീൻ ഷോട്ടിൻ്റെ ഉറവിടം വ്യക്തമാക്കാൻ സാധിക്കാതെ വന്നതോടെയാണ് അറസ്റ്റ്. 2024 ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് വടകരയിൽ ഉയർന്നുവന്ന രാഷ്ട്രീയ വിവാദമാണ് കാഫിർ സ്ക്രീൻഷോട്ട്...
കളക്ടറേറ്റിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ
കോഴിക്കോട് : കളക്ടറേറ്റിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ. എൽ എസ് ജി ഡി ഓവർസിയർ നവീൻ രവിയാണ് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. റോഡ് കോണ്‍ട്രാക്ട് എടുത്ത് ബിൽ പാസാക്കുന്നതിന് വേണ്ടിയാണ് നവീൻ പണം ആവശ്യപ്പെട്ടത്. കരാറുകാരൻ നൽകിയ പരാതിയിലാണ് വിജിലൻസ് ഓവർസിയറെ പിടികൂടിയത്. കുറച്ചു നാളായി നവീൻ രവി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. ഇയാൾക്കെതിരെ നേരത്തെയും പരാതി ഉണ്ടായിരുന്നുവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. ബില്ല് മനപ്പൂർവ്വം താമസിപ്പിച്ച് ആദ്യം അയ്യായിരം രൂപ വാങ്ങി. എന്നിട്ടും...
തിരുവനന്തപുരത്ത് രാത്രിയിൽ നടപ്പാതയിൽ അറവുശാലാ മാലിന്യം തളളിയ ആളെ നാട്ടുകാർ പിടികൂടി
തിരുവനന്തപുരം: നഗരമധ്യത്തിൽ ജനങ്ങൾക്ക് ദുരിതമുണ്ടാക്കുന്ന രീതിയിൽ രാത്രികാലങ്ങളിൽ നടപ്പാതയിൽ അറവുശാലാ മാലിന്യം തള്ളിയ ആളെ നാട്ടുകാർ ചേർന്ന് കൈയോടെ പിടികൂടി പോലീസിലേൽപ്പിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലെ തിരക്കേറിയ റോഡിന് സമീപമുള്ള നടപ്പാതയിലാണ് കഴിഞ്ഞ ദിവസം രാത്രി വൈകി ബൈക്കിലെത്തിയ ആൾ പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യം തള്ളാൻ ശ്രമിച്ചത്. പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമാനമായ രീതിയിൽ മാലിന്യം തള്ളുന്നത് പതിവായതോടെ, നാട്ടുകാർ രാത്രിയിൽ രഹസ്യമായി കാവലിരിക്കുകയായിരുന്നു. ദുർഗന്ധം വമിക്കുന്ന അവശിഷ്ടങ്ങൾ റോഡിലേക്ക് വലിച്ചെറിയുന്നതിനിടെയാണ് ഇയാൾ നാട്ടുകാരുടെ പിടിയിലായത്.സംഭവത്തെ...
ചെങ്ങന്നൂർ മുൻസിഫ് കോടതിയിൽ വനിത മുൻസിഫിന് നേരെ ആക്രമണശ്രമം
ചെങ്ങന്നൂർ മുൻസിഫ്-മജിസ്ട്രേറ്റ് അമല ലോറൻസിന് നേരെ കോടതി ചേംബറിനുള്ളിൽ അതിക്രമിച്ചുകയറി ആക്രമണശ്രമം നടത്തി. ബുധനാഴ്ച രാവിലെ 10 മണിയോടെ ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തിയ മുളക്കുഴ പെരിങ്ങാല മോഹിനി സദനത്തിൽ അരുൺ മോഹൻ എന്നയാളാണ് അമല ലോറൻസ് അല്ലേ എന്ന് ചോദിച്ച് ആക്രമിക്കാൻ മുതിർന്നത്. ഭയന്ന മുൻസിഫ് ഓഫിസിലേക്ക് ഓടിക്കയറുന്നതിനിടെ വീണ് പരിക്കേറ്റു. പ്രതിയെ തടയാൻ ശ്രമിച്ച രണ്ട് ജീവനക്കാർക്കും പരിക്കേൽക്കുകയും, അതിലൊരാളെ പ്രതി നെഞ്ചിൽ ചവിട്ടുകയും ചെയ്തു. ഇതിനിടെ പ്രതിയുടെ കോട്ടിൽ ഒളിപ്പിച്ചിരുന്ന കുപ്പി നിലത്തുവീണ് പൊട്ടുകയും...
വിജിലൻസ് റെയ്ഡിനിടെ മതിൽ ചാടി ഓടി; ചേർത്തല ഡിവൈ.എസ്.പിയെ അരക്കിലോമീറ്റർ പിന്തുടർന്ന് പിടികൂടി
വിജിലൻസ് റെയ്ഡിനിടെ വീട്ടിൽ നിന്ന് ഇറങ്ങിയോടിയ ചേർത്തല ഡിവൈ.എസ്.പി കെ.ആർ. അനിൽകുമാറിനെ നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ഓടിച്ചിട്ട് പിടിച്ച് വിജിലൻസ് സംഘം. കക്കൂസ് മാലിന്യം തള്ളുന്ന ലോറി ഉടമകളിൽ നിന്നും ഏജന്റുമാരിൽ നിന്നും പ്രതിമാസം വൻതുക കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് വിജിലൻസ് ഡിവൈ.എസ്.പിയുടെ ആലപ്പുഴ തുമ്പോളിയിലെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. വിജിലൻസ് സംഘത്തെ കണ്ടയുടൻ മതിൽ ചാടി ഓടിയ അനിൽകുമാറിനെ അരക്കിലോമീറ്ററോളം പിന്തുടർന്നാണ് ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തിയത്. പരിശോധനയിൽ കണക്കിൽപ്പെടാത്ത ലക്ഷക്കണക്കിന് രൂപയും ഡയറിയും വീട്ടിൽ നിന്ന്...
കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്
കോഴിക്കോട്: പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. തീപിടിത്തം ആസൂത്രിതമെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. മരിച്ച സോനയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്. അപകടത്തിന് മുൻപ് ഒരു സ്ത്രീ പെട്രോൾ വാങ്ങിയതിന്‍റെ തെളിവ് കിട്ടിയെന്ന് പൊലീസ് പറയുന്നു. ഇതാരാണെന്ന് സ്ഥിരീകരിക്കാനുള്ള അന്വേഷണത്തിലാണ് പൊലീസ്. വാഹനത്തിൻ്റ തകരാർ അല്ല തീപിടിത്തത്തിന് കാരണമെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. തീ പടർന്നത് എൻജിനിൽ നിന്നല്ല എന്നും മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ ബോധ്യമായി. കാറിൽ പെട്രോളുമായി പോകവേയായിരുന്നു തീപിടിത്തമെന്നാണ് സൂചന....
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ
പൊൻകുന്നം: ഇളങ്ങുളം വില്ലേജ് ഓഫീസറെ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസിൽ വെച്ച് വിജിലൻസ് സംഘം പിടികൂടി. ചിറക്കടവ് ഉറുമ്പിൽ ഒ.എൻ.എസ്.വിഷ്ണു(48) വിനെയാണ് കോട്ടയം വിജിലൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്.വസ്തുവിന്റെ പോക്കുവരവ് ചെയ്തുകൊടുക്കുന്നതിന് പ്രദേശവാസിയിൽ നിന്ന് രണ്ടായിരം രൂപ കൈപ്പറ്റുന്നതിനിടെയാണ് ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്. ആയിരം രൂപ ഇതേ വ്യക്തിയിൽ നിന്ന് വില്ലേജ് ഓഫീസർ മുൻപ് കൈപ്പറ്റിയിരുന്നു. ബാക്കി പണം ആവശ്യപ്പെട്ടപ്പോൾ വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് സംഘം നൽകിയ നാല് 500 രൂപ നോട്ടാണ് കൈക്കൂലിയായി കൈമാറിയത്....
പുതിയ സംരംഭം തുടങ്ങാൻ രണ്ടുകോടി രൂപയോളം സ്വരൂപിച്ച് തട്ടിപ്പ്; മുഖ്യസൂത്രധാരൻ പിടിയിൽ
തലശേരി: അന്ധരായവർക്ക് വേണ്ടി ബ്ലൂട്ടൂത്ത് വാക്കിംഗ് സ്റ്റിക്ക്, കണ്ണടകൾ തുടങ്ങിയവ നിർമ്മിക്കാൻ 50 കോടിയുടെ സംരംഭം തുടങ്ങുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യസൂത്രധാരനെ പോലിസ് അറസ്റ്റ് ചെയ്തു.പലരിൽ നിന്നും പണമായി സ്വർണമായും രണ്ടു കോടിയോളം രൂപ സ്വരൂപിക്കുകയും ചെയ്തു.പാനൂർ കടവത്തൂർ സ്വദേശി രാമൻകടവത്ത് ഇല്യാസ് ആണ് പിടിയിലായത്. 6 പേർ പ്രതികളായ കേസിൽ 3 പേരെ നേരത്തെ പിടികൂടിയിരുന്നു. കേസ് എടുത്തതറിഞ്ഞ് പ്രതി രണ്ടുവർഷത്തോളം ദുബൈ, നേപ്പാൾ എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു.പ്രതിയെ ധർമ്മടം പോലീസ് ഹൈദരാബാദിൽ വെച്ച്...
ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്കെതിരെ ഇൻഡോറിൽ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ
ഏകദിന വനിതാ ലോകകപ്പിനായി ഇന്ത്യയിലെത്തിയ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം. വ്യാഴാഴ്ച ഹോട്ടലിൽ നിന്ന് കഫേയിലേക്ക് പോകുന്നതിനിടെ ഇൻഡോർ നഗരത്തിൽ വെച്ചാണ് രണ്ട് താരങ്ങൾക്കെതിരെ ഒരാൾ മോശമായി പെരുമാറിയത്. താരങ്ങൾ പരാതി അറിയിച്ചതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടി പോലീസിൽ പരാതി നൽകിയതായി ഓസ്‌ട്രേലിയൻ ടീം സെക്യൂരിറ്റി മാനേജർ പറഞ്ഞു. ബൈക്കിലെത്തിയ അകീൽ എന്ന യുവാവാണ് അറസ്റ്റിലായത്. ഇൻഡോറിലെ ആഡംബര ഹോട്ടലിലാണ് ഓസ്‌ട്രേലിയൻ ടീം താമസിക്കുന്നത്. താരങ്ങൾ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മുതൽ യുവാവ് ബൈക്കിൽ...







