തബൂക്ക് – പൊതുസ്ഥലത്ത് സംഘർഷത്തിലേർപ്പെട്ട ഇന്ത്യൻ യുവാവ് അടക്കം മൂന്നു പ്രവാസികളെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്തു വെച്ച് സംഘർഷത്തിലേർപ്പെട്ട ഇന്ത്യക്കാരനും ബംഗ്ലാദേശുകാരനും സൈബർ ക്രൈം വിരുദ്ധ നിയമം ലംഘിച്ച് സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മറ്റൊരു പ്രവാസിയുമാണ് അറസ്റ്റിലായത്. അറസ്റ്റിലായ മൂന്നാമൻ പാകിസ്ഥാനിയാണെന്നാണ് വിവരം. സംഘർഷത്തിൻ്റെ വീഡിയോ ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു
തബൂക്കിൽ പൊതുസ്ഥലത്ത് അടിപിടി: ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പ്രവാസി പിടിയിൽ
