അമിതവേഗം: 7 വാഹനങ്ങൾ കസ്റ്റഡിയിൽ, ഡ്രൈവർമാർ പിടിയിൽ

അമിതവേഗം: 7 വാഹനങ്ങൾ കസ്റ്റഡിയിൽ, ഡ്രൈവർമാർ പിടിയിൽ
Share this news

കുവൈത്ത് സിറ്റി – അമിത വേഗതയിൽ കാറോടിച്ച ഏഴു പേരെ ഇരുപത്തിനാലു മണിക്കൂറിനിടെ കുവൈത്ത് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. മണിക്കൂറിൽ 150 കിലോമീറ്ററിലേറെ വേഗതയിൽ കാറോടിച്ചതിന് ആറു കുവൈത്തികളും അറബ് രാജ്യത്തു നിന്നുള്ള പ്രവാസിയുമാണ് അറസ്റ്റിലായത്. ഇവരുടെ വാഹനങ്ങൾ പിടിച്ചെടുത്തിട്ടുമുണ്ട്. നിയമ ലംഘകരെ ട്രാഫിക് പോലീസ് സ്റ്റേഷനുകൾക്ക് കൈമാറി. മണിക്കൂറിൽ 180 കിലോമീറ്ററും 190 കിലോമീറ്ററും വേഗതയിൽ കാറോടിച്ചതിന് രണ്ടു കുവൈത്തികളെയും മണിക്കൂറിൽ 154 കിലോമീറ്റർ വേഗതയിൽ കാറോടിച്ച അറബ് വംശജനെയും ഹൈവേ പട്രോൾ ഓഫീസർമാർ പിടികൂടിയതായി സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. റോഡിൽ കാറോട്ട മത്സരം നടത്തിയതിന് രണ്ടു കുവൈത്തികളെയും മണിക്കൂറിൽ 170 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ കാറോടിച്ചതിന് മറ്റു രണ്ടു കുവൈത്തികളെയും ട്രാഫിക് ഓഫീസർമാർ പിടികൂടി.

വേഗതയിൽ വാഹമോടിക്കുന്നവരെ പിടികൂടാൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വ്യത്യസ്ത‌ ഗവർണറേറ്റുകളിൽ ശക്തമായ പരിശോധനകൾ തുടരുകയാണ്. മണിക്കൂറിൽ 150 കിലോമീറ്ററിൽ കൂടുതൽ വാഹനമോടിക്കുന്നവർക്ക് കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം കുവൈത്തിൽ നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ട്. നിയമ ലംഘകരായ പ്രവാസികളെ ഉടനടി കുവൈത്തിൽ നിന്ന് നാടുകടത്തും