നിലവിൽ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായയെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലം മാറ്റി കേന്ദ്ര സർക്കാർ ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് അലോക് ആരാധേയെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലം മാറ്റി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.
രണ്ട് ജഡ്ജിമാരുടെയും സ്ഥലംമാറ്റത്തിന് അടുത്തിടെ (ജനുവരി 7ന്) സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തിരുന്നു.
ജസ്റ്റിസ് ഉപാധ്യായ അലഹബാദ് ഹൈക്കോടതിയിൽ നിന്നും, ജസ്റ്റിസ് ആരാധെ മധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്നുമാണ്.
Leave a Reply