കേരള ഹൈക്കോടതിയിൽ പുതിയ ജഡ്ജിയായി എ.കെ. പ്രീത സത്യപ്രതിജ്ഞ ചെയ്തു

കേരള ഹൈക്കോടതിയിൽ പുതിയ ജഡ്ജിയായി എ.കെ. പ്രീത സത്യപ്രതിജ്ഞ ചെയ്തു
Share this news

കൊച്ചി: കേരള ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി അഡ്വ. എ.കെ. പ്രീത (പ്രീത അരവിന്ദൻ കൃഷ്ണമ്മ) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു.​കേന്ദ്ര സർക്കാർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് (ഏപ്രിൽ 24) എ.കെ. പ്രീതയെ അഡീഷണൽ ജഡ്ജിയായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഏപ്രിൽ 14-ന് സുപ്രീം കോടതി കൊളീജിയം നൽകിയ ശുപാർശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു.

കൊല്ലം സ്വദേശിയായ എ.കെ. പ്രീത, അന്തരിച്ച അഭിഭാഷകൻ ബി.ആർ. അരവിന്ദൻ നായരുടെയും കൃഷ്ണമ്മയുടെയും മകളാണ്.