ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടെയും മരണം: ഭർത്താവ് അറസ്റ്റിൽ

ഏറ്റുമാനൂരിൽ അമ്മയുടെയും  പെൺമക്കളുടെയും മരണം: ഭർത്താവ് അറസ്റ്റിൽ
Share this news

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് തൊടുപുഴ ചേരിയിൽ വലിയപറമ്പിൽ വീട്ടിൽ നോബി ലൂക്കോസി (44) നെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. നോബിക്കെതിരെ ഷൈനി തൊടുപുഴ സ്റ്റേഷനിൽ ഗാർഹിക പീഡന പരാതി നൽകിയിരുന്നു. ഇരുവരും 9 മാസമായി അകന്നു കഴിയുകയായിരുന്നു. കോടതിയിൽ ഇവരുടെ വിവാഹമോചന കേസ് നടക്കുന്നതിനിടയിലാണ് ആത്മഹത്യ. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ അൻസൽ എ.സിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്.