ജിദ്ദ – കഴിഞ്ഞ ആഴ്ച അതിർത്തികൾ വഴി അനിധികൃത രീതിയിൽ സൗദിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ 1,688 പേർ പിടിയിലായി. ഇവരിൽ 53 ശതമാനം പേർ എത്യോപ്യക്കാരും 46 ശതമാനം പേർ യെമനികളും ഒരു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. ഒക്ടോബർ 23 മുതൽ 29 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും പേർ പിടിയിലായത്. രാജ്യം വിടാൻ ശ്രമിച്ച 59 പേരും പിടിയിലായിട്ടുണ്ട്. പേർ എത്യോപ്യക്കാരും 46 ശതമാനം പേർ യെമനികളും ഒരു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. ഒക്ടോബർ...
Category: അന്താരാഷ്ട്ര വാർത്തകൾ
വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റ് ലഭിക്കാൻ വിദേശ തൊഴിലാളികൾക്ക് കൈക്കൂലി; പ്രവാസിക്ക് പത്ത് വർഷം കഠിന തടവ്
കുവൈത്ത് സിറ്റി – വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റ് ലഭിക്കാൻ വിദേശ തൊഴിലാളികൾക്ക് കൈക്കൂലി നൽകിയ കേസിൽ പ്രവാസിയെ കുവൈത്ത് അപ്പീൽ കോടതി പത്തു വർഷം കഠിന തടവിന് ശിക്ഷിച്ചു. ഇതോടെ കേസിൽ ഇതേ ശിക്ഷ ലഭിച്ച പ്രതികളുടെ എണ്ണം അഞ്ചായി. ജഡ്ജി നാസർ സാലിം അൽഹൈദിൻ്റെ അധ്യക്ഷതയിൽ ജഡ്‌ജിമാരായ മുതൈബ് അൽഅറാദിയും മുഹമ്മദ് അൽസാനിഉം അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് പരിശോധനകൾക്കുള്ള രക്തസാമ്പിളുകളിൽ കൃത്രിമം കാണിച്ച് വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റുകൾ നൽകാൻ വിദേശ...
മയക്കുമരുന്ന് കടത്ത്; നാലു പേരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം
റിയാദ്- മയക്കുമരുന്ന് കടത്ത് കേസിലെ പ്രതികളായ നാലു പേരുടെ വധശിക്ഷ സൗദിയിൽ ഇന്നലെ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം. മൂന്നു ജോർദാനികൾ ഒരു പാക്കിസ്ഥാനി എന്നിവരുടെ ശിക്ഷയാണ് വ്യത്യസ്ഥ സ്ഥലങ്ങളിൽ നടപ്പാക്കിയത്. രാജ്യത്തേക്ക് ലഹരി ഗുളികകൾ കടത്തുന്നതിനിടെ അറസ്റ്റിലായ പാക്കിസ്ഥാനി ഷേർ അബ്‌ദുല്ല ഖാൻ ഷേർ ഖാന് റിയാദിലും മയക്കുമരുന്ന് ഗുളികകൾ കടത്തുന്നതിനിടെ പിടിയിലായ ജോർദാനികളായ മുസ്ലഖ് ശത്തി സുമൈഹാൻ, സുലൈമാൻ ഉലയ്യാൻ മുസ്ലഹ് അൽഅഥാമീൻ എന്നിവർക്ക് തബൂക്കിലും ലഹരി ഗുളികകൾ കടത്തുന്നതിനിടെ അറസ്റ്റിലായ ജോർദാനി ഹാനി അബ്ദുറഹ്‌മാൻ...
സ്വന്തം ഭാര്യയെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
സകാക്ക – സ്വന്തം ഭാര്യയെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി വനിത ആമാൽ ബിൻത് മതർ ബിൻ അബ്ബാസ് അൽഅനസിയെ മനഃപൂർവം കൊലപ്പെടുത്താൻ പദ്ധതി തയാറാക്കിയ പ്രതി ഹാദി ബിൻ റാദി ബിൻ ഗസാബ് അൽഅനസിക്ക് ഉത്തര അതിർത്തി പ്രവിശ്യയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്. ഭാര്യയെ കാറിൽ പിന്തുടർന്ന പ്രതി യുവതിയെ കാറിടിച്ച് റോഡിൽ തള്ളിയിട്ട ശേഷം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പലതവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു
അഴിമതി, കൈക്കൂലി കേസുകളുമായി ബന്ധപ്പെട്ട് നിരവധി സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ
സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ അഴിമതി, കൈക്കൂലി കേസുകളുമായി ബന്ധപ്പെട്ട് നിരവധി സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിലായതായി ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി വക്താവ് അറിയിച്ചു. വിദേശ നിക്ഷേപകന്റെ കമ്പനിക്കായി അനധികൃതമായി ക്രഷർ ലൈസൻസ് നേടിക്കൊടുക്കുന്നതിന് പകരമായി 1,625,000 റിയാൽ കൈപ്പറ്റിയ വ്യവസായ, ധാതു വിഭവ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ അറസ്റ്റിലായി. പൊളിച്ചുമാറ്റൽ ഉത്തരവ് റദ്ദാക്കുന്നതിനായി 85,000 റിയാൽ കൈപ്പറ്റിയതിന് ഒരു പൗരനും, ഈ ഉത്തരവ് തടഞ്ഞതിന് പണം വാങ്ങിയ രണ്ട് മുനിസിപ്പാലിറ്റി ജീവനക്കാരും അറസ്റ്റിലായി. മറ്റൊരു...
പത്ത് വർഷത്തിലധികം പഴക്കമുള്ള നിരവധി പേരുടെ ഗതാഗത പിഴകൾ റദ്ദാക്കിയതായി ഷാർജ പോലീസ്
ഷാർജ- പത്ത് വർഷത്തിലധികം പഴക്കമുള്ള നിരവധി പേരുടെ ഗതാഗത പിഴകൾ തീർപ്പാക്കിയതായി ഷാർജ പോലീസ് അറിയിച്ചു. ഇതുവരെ 7,000ത്തിലധികം ട്രാഫിക് പിഴകൾ ഇപ്രകാരം ഒഴിവാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 284 പേർക്കാണ് ഇളവ് ലഭിച്ചത്. എക്സിക്യൂട്ടീവ് കൗൺസിലിന്റെ്റെ തീരുമാനത്തിലുള്ള നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് പിഴകൾ റദ്ദാക്കുന്നത്. പിഴ ഒഴിവാക്കാനുള്ള ഓരോ അപേക്ഷയ്ക്കും 1,000 ദിർഹം ഫീസ് ഈടാക്കും.എന്നാൽ, മാനുഷികപരമായ പരിഗണനയിൽ ചില കേസുകളിൽ ഈ ഫീസിന് ഒഴിവുണ്ട്. വാഹന ഉടമയുടെ മരണം, 10 വർഷമോ അതിലധികമോ കാലയളവിൽ രാജ്യത്ത് നിന്ന്...
ആമേൻ’ മാധ്യമങ്ങളിലെ മോശം ഉള്ളടക്കങ്ങൾ പൊതുജനങ്ങൾക്ക് നിരീക്ഷിക്കാനും, അവ നേരിട്ട് റിപ്പോർട്ട് ചെയ്യാനും ഡിജിറ്റൽ പ്ലാറ്റ്ഫോം
ദുബൈ- മാധ്യമങ്ങളിലെ മോശം ഉള്ളടക്കങ്ങൾ പൊതുജനങ്ങൾക്ക് നിരീക്ഷിക്കാനും, അവ നേരിട്ട് റിപ്പോർട്ട് ചെയ്യാനും കമ്യൂണിറ്റി അംഗങ്ങളെ അനുവദിക്കുന്നതിനും യുഎഇ മീഡിയ കൗൺസിൽ ‘ആമേൻ’ ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു. ഉത്തരവാദിത്തമുള്ള മാധ്യമങ്ങളെ രൂപപ്പെടുത്തുന്നതിൽ സമൂഹ പങ്കാളിത്തം ശാക്തീകരിക്കുന്നതിനാണ് പുതിയ ഡിജിറ്റൽ പ്ലാറ്റ് ഫോം ആരംഭിച്ചിട്ടുള്ളത്. ആമേൻ’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാണ് ഇത്തരം ഉള്ളടക്കങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കുക. ഇതിനായി amen.ae എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ A’men ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയോ ചെയ്യാവുന്നതാണ്. യു.എ.ഇ പാസ് വഴി...
വാഹനാപകടത്തിൽ മരിച്ചവരുടെ വീഡിയോ ചിത്രീകരിച്ച പ്രവാസി അറസ്റ്റിൽ
മസ്കത്ത്- വാഹനാപകടത്തിൽ മരിച്ചവരുടെ വീഡിയോ ചിത്രീകരിച്ച പ്രവാസി യുവാവ് അറസ്റ്റിൽ. അൽ പുസ്ത ഗവർണറേറ്റിലെ പോലീസ് കമാൻഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏഷ്യക്കാരനായ യുവാവ് ദുകും വിലായത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ചിത്രീകരിക്കാൻ ശ്രമിക്കുകയായിരുന്നു. മറ്റൊരാളുടെ സ്വകാര്യതയെയും പൊതു മര്യാദയെയും ബാധിക്കുന്ന കുറ്റമാണ് ഇയാൾ ചെയ്‌തതെന്ന് പോലീസ് വ്യക്തമാക്കി. അപകടം നടന്ന സ്ഥലങ്ങളിലെ ഫോട്ടോയും വീഡിയോയും എടുക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് റോയൽ ഒമാൻ പോലീസ് (ആർഒപി) അറിയിച്ചു. യുവാവിനെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും…
സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ അനധികൃത ടാക്സി സർവീസ് നടത്തിയ 419 പേർ പിടിയിൽ
ജിദ്ദ – അനധികൃത ടാക്സി സർവീസ് മേഖലയിൽ പ്രവർത്തിച്ച വന്ന 419 പേരെ ഒരാഴ്‌ചക്കിടെ ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി സംഘങ്ങൾ പിടികൂടി. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ മൂന്നു വരെയുള്ള ദിവസങ്ങളിൽ നടന്ന പരിശോധനയിലാണ് ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് ടാക്സി സർവീസ് മേഖലയിൽ പ്രവർത്തിച്ച 419 പേരെ പിടികൂടിയത്. ഇവർക്കെല്ലാമെതിരെ പിഴയും വാഹനം കസ്റ്റഡിയിലെടുക്കലും അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചു.അനധികൃത ടാക്സികളിലേക്ക് യാത്രക്കാരെ വിളിച്ചുകയറ്റാൻ ശ്രമിച്ച 236 പേരും സ്വന്തം കാറുകളിൽ യാത്രക്കാർക്ക് ഗതാഗത സൗകര്യം...
സൗദിയിൽ അഴിമതി വിരുദ്ധ കമ്മീഷന്റെ പരിശോധന; 134 പേർ അറസ്റ്റിൽ
കൈക്കൂലി, അധികാര ദുർവിനിയോഗം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് 134 പേരെ അറസ്റ്റ് ചെയ്യുകയും അവരിൽ ചിലരെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ആഭ്യന്തര, നാഷണൽ ഗാർഡ്, പ്രതിരോധ, മുനിസിപ്പാലിറ്റികൾ, ഭവന നിർമ്മാണം, വിദ്യാഭ്യാസം, ആരോഗ്യം, നീതി, ഹജ്ജ്, ഉംറ എന്നീ മന്ത്രാലയങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്.







