സൗദിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ 1,688 പേർ പിടിയിൽ

സൗദിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ 1,688 പേർ പിടിയിൽ
Share this news

ജിദ്ദ – കഴിഞ്ഞ ആഴ്ച‌ അതിർത്തികൾ വഴി അനിധികൃത രീതിയിൽ സൗദിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ 1,688 പേർ പിടിയിലായി. ഇവരിൽ 53 ശതമാനം പേർ എത്യോപ്യക്കാരും 46 ശതമാനം പേർ യെമനികളും ഒരു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. ഒക്ടോബർ 23 മുതൽ 29 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും പേർ പിടിയിലായത്. രാജ്യം വിടാൻ ശ്രമിച്ച 59 പേരും പിടിയിലായിട്ടുണ്ട്.

പേർ എത്യോപ്യക്കാരും 46 ശതമാനം പേർ യെമനികളും ഒരു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. ഒക്ടോബർ 23 മുതൽ 29 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും പേർ പിടിയിലായത്. രാജ്യം വിടാൻ ശ്രമിച്ച 59 പേരും പിടിയിലായിട്ടുണ്ട്.

31,826 പേരാണ് സുരക്ഷാ വകുപ്പുകൾ നടത്തിയ പരിശോധനകൾക്കിടെ ഇതുവരെ പിടിയിലായത്. ഇവരിൽ 30,151 പേർ പുരുഷന്മാരും 1,675 പേർ വനിതകളുമാണ് . യാത്രാ രേഖകളില്ലാത്ത 21,980 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാൻ വിദേശ രാജ്യങ്ങളുടെ എംബസികളും കോൺസുലേറ്റുകളുമായും സഹകരിക്കുന്നുണ്ട്. 5,010 പേർക്ക് മടക്കയാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ നടപടികൾ സ്വീകരിക്കുന്നു. വിവിധ രാജ്യക്കാരായ 13,279 നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടുകടത്തി.

ഇവരെ സഹായിച്ച് യാത്രാ, താമസ സൗകര്യങ്ങളും ജോലിയും നൽകുന്നവർക്ക് 15 വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും. യാത്രാ സൗകര്യം നൽകാൻ ഉപയോഗിക്കുന്ന വാഹനങ്ങളും താമസ സൗകര്യം നൽകാൻ ഉപയോഗിക്കുന്ന പാർപ്പിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും. ഇഖാമ, തൊഴിൽ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും ഇത്തരക്കാർക്ക് സഹായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നവരെയും കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിൽ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളിൽ 999, 996 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടും എല്ലാവരും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ‘