ക
കുവൈത്ത് സിറ്റി- കുവൈത്ത് അമീറിനെയും കുവൈത്തിലെ ഭരണ സംവിധാനത്തെയും അപകീർത്തിപ്പെടുത്തിയ കേസിൽ പ്രവാസി വിദ്യാർഥിക്ക് ക്രിമിനൽ കോടതി വിധിച്ച മൂന്നു വർഷം തടവ് ശിക്ഷ പരമോന്നത കോടതി ശരിവെച്ചു. കോളേജ് ഓഫ് ബിസിനസ് സ്റ്റഡീസിലെ ഈജിപ്ഷ്യൻ വിദ്യാർഥി ക്ലാസ് റൂമിലെ ബോർഡിൽ അമീറിനെയും രാജ്യത്തെ ഭരണ സംവിധാനത്തെയും അപകീർത്തിപ്പെടുത്തുന്ന വാചകങ്ങൾ എഴുതുകയായിരുന്നു.കോളേജ് ഡീൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് ഫയൽ ചെയ്തത്. തുടർന്ന് സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് കേസ് ഫയൽ ചെയ്തത്. തുടർന്ന് സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിനിടെ വിദ്യാർഥി കുറ്റസമ്മതം നടത്തി. കേസിൽ വിചാരണ പൂർത്തിയാക്കിയ ക്രിമിനൽ കോടതി പ്രതിയെ മൂന്നു വർഷം തടവിന് ശിക്ഷിച്ചു. ഇത് അപ്പീൽ കോടതി ശരിവെച്ചു. ഇതിനെതിരെ പ്രതി പരമോന്നത കോടതിയിൽ അപ്പീൽ നൽകി. ഇത് കോടതി തള്ളിയതോടെ വിധി അന്തിമമായി.
