വഖഫ് ഭേദഗതി നിയമം 2025 ചോദ്യം ചെയ്തുള്ള ഹർജികൾ ഏപ്രിൽ 16ന് സുപ്രീം കോടതി പരിഗണിക്കും.ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ഒമ്പത് ഹർജികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി, ഡൽഹി എഎപി എംഎൽഎ അമാനത്തുള്ള ഖാൻ, അസോസിയേഷൻ ഫോർ പ്രൊട്ടക്‌ഷൻ ഓഫ് സിവിൽ റൈറ്റ്‌സ്, ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദ് പ്രസിഡൻ്റ് അർഷാദ് മദനി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, അഞ്ജും കദാരി, തയ്യബ് ഖാൻ സൽമാനി, മുഹമ്മദ് ഷഫീൽ, മുഹമ്മദ് ഷഫീൽ എന്നിവർ സമർപ്പിച്ച ഹർജികളാണിത്.ഏപ്രിൽ നാലിന് പാർലമെൻ്റ് പാസാക്കിയ നിയമത്തിന് ഏപ്രിൽ അഞ്ചിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു.ഏപ്രിൽ 8 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമത്തിൻ്റെ പ്രവർത്തനം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു.
ബ്രേക്കിംഗ്| വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഏപ്രിലിൽ 16-ന് പരിഗണിക്കും
