വിജിലൻസ് റെയ്ഡിനിടെ മതിൽ ചാടി ഓടി; ചേർത്തല ഡിവൈ.എസ്.പിയെ അരക്കിലോമീറ്റർ പിന്തുടർന്ന് പിടികൂടി

വിജിലൻസ് റെയ്ഡിനിടെ മതിൽ ചാടി ഓടി; ചേർത്തല ഡിവൈ.എസ്.പിയെ അരക്കിലോമീറ്റർ പിന്തുടർന്ന് പിടികൂടി
Share this news

വിജിലൻസ് റെയ്ഡിനിടെ വീട്ടിൽ നിന്ന് ഇറങ്ങിയോടിയ ചേർത്തല ഡിവൈ.എസ്.പി കെ.ആർ. അനിൽകുമാറിനെ നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ഓടിച്ചിട്ട് പിടിച്ച് വിജിലൻസ് സംഘം. കക്കൂസ് മാലിന്യം തള്ളുന്ന ലോറി ഉടമകളിൽ നിന്നും ഏജന്റുമാരിൽ നിന്നും പ്രതിമാസം വൻതുക കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് വിജിലൻസ് ഡിവൈ.എസ്.പിയുടെ ആലപ്പുഴ തുമ്പോളിയിലെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. വിജിലൻസ് സംഘത്തെ കണ്ടയുടൻ മതിൽ ചാടി ഓടിയ അനിൽകുമാറിനെ അരക്കിലോമീറ്ററോളം പിന്തുടർന്നാണ് ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തിയത്. പരിശോധനയിൽ കണക്കിൽപ്പെടാത്ത ലക്ഷക്കണക്കിന് രൂപയും ഡയറിയും വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തു.