Category: ക്രൈം വാർത്തകൾ

നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനിടെ യുവാവ് പിടിയിൽ.
Post

നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനിടെ യുവാവ് പിടിയിൽ.

കടുത്തുരുത്തി : സ്കൂൾ കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനിടെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ പറവൻതുരുത്ത് ഭാഗത്ത് കുന്നുപുറത്ത് വീട്ടിൽ ഫൈസൽ ഷാജി (48) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കല്ലറ ഭാഗത്തുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ (16.01.2025) കടുത്തുരുത്തി പോലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ സ്കൂൾ വിദ്യാർത്ഥികൾക്ക് വിൽക്കുന്നതിനിടെ ഇയാളെ...