Category: അന്താരാഷ്ട്ര വാർത്തകൾ

ജിദ്ദയിൽ വ്യാജ സ്മാർട്ട്ഫോൺ നിർമിച്ച് വിൽപന; പ്രവാസികൾ അറസ്റ്റിൽ
Post

ജിദ്ദയിൽ വ്യാജ സ്മാർട്ട്ഫോൺ നിർമിച്ച് വിൽപന; പ്രവാസികൾ അറസ്റ്റിൽ

ജിദ്ദ – നഗരത്തിലെ നിയമവിരുദ്ധകേന്ദ്രത്തിൽ വ്യാജ സ്‌മാർട്ട്ഫോൺ നിർമാണത്തിലേർപ്പെട്ട പ്രവാസി തൊഴിലാളികളെ വാണിജ്യ മന്ത്രാലയം അറസ്റ്റ് ചെയ്തു. നഗരസഭ, ഭവനകാര്യ മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, സകാത്ത്, ടാക്് ആന്റ് കസ്റ്റംസ് അതോറിറ്റി, ജിദ്ദ പോലീസ് എന്നിവയുടെ സഹകരണത്തോടെയാണ് നിയമവിരുദ്ധ കേന്ദ്രത്തിൽ വാണിജ്യ മന്ത്രാലയം റെയ്‌ഡ് നടത്തിയത്. അനധികൃത സ്ഥാപനം കേന്ദ്രീകരിച്ച് വാണിജ്യ വഞ്ചന നടത്തിയ മൂന്നു പ്രവാസികൾ റെയ്ഡിനിടെ അറസ്റ്റിലായി. ഇതിൽ രണ്ടു പേർ ഏഷ്യൻ വംശജരും ഒരാൾ അറബ് വംശജനുമാണ്. 1,196 വ്യാജ...

റിയാദിൽ ബസ് ട്രാക്കിലൂടെ കാർ ഓടിച്ച സൗദി യുവാവ് അറസ്റ്റിൽ
Post

റിയാദിൽ ബസ് ട്രാക്കിലൂടെ കാർ ഓടിച്ച സൗദി യുവാവ് അറസ്റ്റിൽ

റിയാദ് – പബ്ലിക് ബസുകൾക്ക് നീക്കിവെച്ച ട്രാക്കിലൂടെ കാറോടിക്കുകയും ട്രാഫിക് സുരക്ഷാ നിയമം ലംഘിക്കുകയും ചെയ്ത്‌ സൗദി യുവാവിനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് യുവാവ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. നിയമ നടപടികൾക്കായി യുവാവിനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് അറിയിച്ചു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് അറിയിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും പൊതുസുരക്ഷാ വകുപ്പ്...

ജിദ്ദയിൽ മറ്റൊരാളെ ആക്രമിക്കുകയും വഴിയാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ
Post

ജിദ്ദയിൽ മറ്റൊരാളെ ആക്രമിക്കുകയും വഴിയാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ

ജിദ്ദ – നഗരത്തിൽ പൊതുസ്ഥലത്തു വെച്ച് മറ്റൊരാളെ ആക്രമിക്കുകയും വഴിയാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്ത യുവാവിനെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്‌തു. പ്രതി മറ്റൊരാളെ ആക്രമിക്കുകയും വഴിയാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. റോഡിലൂടെ നടന്നുപോവുകയായിരുന്ന മധ്യവയസ്ക‌ന്റെ പിന്നിലൂടെ എത്തിയ യുവാവ് ഇയാളുടെ ശിരസ്സിന് ആഞ്ഞടിച്ച് നിലത്ത് തള്ളിയിടുകയായിരുന്നു.നിയമാനുസൃത നടപടികൾസ്വീകരിച്ച് പ്രതിയെ പബ്ലിക്പ്രോസിക്യൂഷന് കൈമാറിയതായിപൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് 50,000 റിയാൽ പാരിതോഷികം പ്രഖ്യാപിച്ച് സൗദി
Post

സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് 50,000 റിയാൽ പാരിതോഷികം പ്രഖ്യാപിച്ച് സൗദി

റിയാദ് – സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് 50,000 റിയാൽ പാരിതോഷികം പ്രഖ്യാപിച്ച് സൗദി ദേശീയ സൈബർ സുരക്ഷ അതോറിറ്റി. റിപ്പോർട്ടുകൾ പരിശോധിക്കുന്നതിനും പാരിതോഷികത്തിന് അർഹതയുള്ളവരെ കണ്ടെത്താനുംതുക നിശ്ചയിക്കാനും അതോറിറ്റിയിലെ മൂന്നംഗ കമ്മറ്റിക്ക് രൂപം നൽകി. ലൈസൻസില്ലാതെ സൈബർ സുരക്ഷ ഓപറേഷനുകൾ നടത്തുക, ലൈസൻസിലെ വ്യവസ്ഥകൾ ലംഘിച്ച് പ്രവർത്തിക്കുക, സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട നയങ്ങൾ, മാനദണ്ഡങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ പാലിക്കാതിരിക്കുക, അതോറിറ്റി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരിക്കുകയോ, തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യൽ, അനുമതിയില്ലാതെ സൈബർസെക്യൂരിറ്റി ഉപകരണങ്ങൾ, സേവനങ്ങൾ എന്നിവ...

മായം കലർത്തിയ ഇന്ധനം വിൽപന നടത്തിയതിനും ഇന്ധനത്തിന്റെ അളവിൽ കൃത്രിമം കാണിച്ചതിനും പെട്രോൾ ബങ്കിന്റെ ഉടമക്ക് പിഴ
Post

മായം കലർത്തിയ ഇന്ധനം വിൽപന നടത്തിയതിനും ഇന്ധനത്തിന്റെ അളവിൽ കൃത്രിമം കാണിച്ചതിനും പെട്രോൾ ബങ്കിന്റെ ഉടമക്ക് പിഴ

മക്ക – മായം കലർത്തിയ ഇന്ധനം വിൽപന നടത്തിയതിനും ഇന്ധനത്തിന്റെ അളവിൽ കൃത്രിമം കാണിച്ചതിനും പെട്രോൾ ബങ്കിന്റെ ഉടമക്ക് പിഴ ചുമത്തി കോടതി. സൗദി പൗരൻ മുഹമ്മദ് ബിൻ ഹമദ് ബിൻ ജഅ്മൽ വബ്റാൻ ആലുകുലൈബിന്റെ ഉടമസ്ഥതയിൽ മക്കയിൽ പ്രവർത്തിക്കുന്ന പമ്പിലാണ് നിയമലംഘനം കണ്ടെത്തിയത് ഇയാൾക്കെതിരെ മക്ക ക്രിമിനൽ കോടതി 2000 റിയാൽ പിഴ ചുമത്തിതയായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഉടമയുടെ പേരുവിവരങ്ങളും ഇയാൾ നടത്തിയ നിയമ ലംഘനവും ശിക്ഷയും നിയമ ലംഘകന്റെ ചെലവിൽ പത്രത്തിൽ പരസ്യപ്പെടുത്താനും...

അഴിമതി കേസ്; സൗദിയിൽ ഉദ്യോഗസ്ഥർ അടക്കം 100 പേർ അറസ്റ്റിൽ
Post

അഴിമതി കേസ്; സൗദിയിൽ ഉദ്യോഗസ്ഥർ അടക്കം 100 പേർ അറസ്റ്റിൽ

ജിദ്ദ – അഴിമതി കേസുകളിൽ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥർ അടക്കം 100 പേരെ ഒക്ടോബർ മാസത്തിൽ അറസ്റ്റ് ചെയ്‌തുനെന്ന് ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി. കൈക്കൂലി, അധികാര ദുർവിനിയോഗം എന്നീ കേസുകളിൽ ആകെ 478 പേരെയാണ് കഴിഞ്ഞ മാസം ചോദ്യം ചെയ്തത്. ഇക്കൂട്ടത്തിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞ 100 പേരെയാണ് അറസ്റ്റ് ചെയ്ത‌ത്.ഇതിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ആഭ്യന്തര, മുനിസിപ്പൽ-പാർപ്പിടകാര്യ, വിദ്യാഭ്യാസ, ആരോഗ്യ, മാനവശേഷി-സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥരും അറസ്റ്റിലായവരിലുണ്ട്. കേസുകൾ കോടതിക്ക് കൈമാറുന്നതിനു മുന്നോടിയായി...

സൗദിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ 1,688 പേർ പിടിയിൽ
Post

സൗദിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ 1,688 പേർ പിടിയിൽ

ജിദ്ദ – കഴിഞ്ഞ ആഴ്ച‌ അതിർത്തികൾ വഴി അനിധികൃത രീതിയിൽ സൗദിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ 1,688 പേർ പിടിയിലായി. ഇവരിൽ 53 ശതമാനം പേർ എത്യോപ്യക്കാരും 46 ശതമാനം പേർ യെമനികളും ഒരു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. ഒക്ടോബർ 23 മുതൽ 29 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും പേർ പിടിയിലായത്. രാജ്യം വിടാൻ ശ്രമിച്ച 59 പേരും പിടിയിലായിട്ടുണ്ട്. പേർ എത്യോപ്യക്കാരും 46 ശതമാനം പേർ യെമനികളും ഒരു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. ഒക്ടോബർ...

വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റ് ലഭിക്കാൻ വിദേശ തൊഴിലാളികൾക്ക് കൈക്കൂലി; പ്രവാസിക്ക് പത്ത് വർഷം കഠിന തടവ്
Post

വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റ് ലഭിക്കാൻ വിദേശ തൊഴിലാളികൾക്ക് കൈക്കൂലി; പ്രവാസിക്ക് പത്ത് വർഷം കഠിന തടവ്

കുവൈത്ത് സിറ്റി – വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റ് ലഭിക്കാൻ വിദേശ തൊഴിലാളികൾക്ക് കൈക്കൂലി നൽകിയ കേസിൽ പ്രവാസിയെ കുവൈത്ത് അപ്പീൽ കോടതി പത്തു വർഷം കഠിന തടവിന് ശിക്ഷിച്ചു. ഇതോടെ കേസിൽ ഇതേ ശിക്ഷ ലഭിച്ച പ്രതികളുടെ എണ്ണം അഞ്ചായി. ജഡ്ജി നാസർ സാലിം അൽഹൈദിൻ്റെ അധ്യക്ഷതയിൽ ജഡ്‌ജിമാരായ മുതൈബ് അൽഅറാദിയും മുഹമ്മദ് അൽസാനിഉം അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് പരിശോധനകൾക്കുള്ള രക്തസാമ്പിളുകളിൽ കൃത്രിമം കാണിച്ച് വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റുകൾ നൽകാൻ വിദേശ...

മയക്കുമരുന്ന് കടത്ത്; നാലു പേരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം
Post

മയക്കുമരുന്ന് കടത്ത്; നാലു പേരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്- മയക്കുമരുന്ന് കടത്ത് കേസിലെ പ്രതികളായ നാലു പേരുടെ വധശിക്ഷ സൗദിയിൽ ഇന്നലെ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം. മൂന്നു ജോർദാനികൾ ഒരു പാക്കിസ്ഥാനി എന്നിവരുടെ ശിക്ഷയാണ് വ്യത്യസ്ഥ സ്ഥലങ്ങളിൽ നടപ്പാക്കിയത്. രാജ്യത്തേക്ക് ലഹരി ഗുളികകൾ കടത്തുന്നതിനിടെ അറസ്റ്റിലായ പാക്കിസ്ഥാനി ഷേർ അബ്‌ദുല്ല ഖാൻ ഷേർ ഖാന് റിയാദിലും മയക്കുമരുന്ന് ഗുളികകൾ കടത്തുന്നതിനിടെ പിടിയിലായ ജോർദാനികളായ മുസ്ലഖ് ശത്തി സുമൈഹാൻ, സുലൈമാൻ ഉലയ്യാൻ മുസ്ലഹ് അൽഅഥാമീൻ എന്നിവർക്ക് തബൂക്കിലും ലഹരി ഗുളികകൾ കടത്തുന്നതിനിടെ അറസ്റ്റിലായ ജോർദാനി ഹാനി അബ്ദുറഹ്‌മാൻ...

സ്വന്തം ഭാര്യയെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
Post

സ്വന്തം ഭാര്യയെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

സകാക്ക – സ്വന്തം ഭാര്യയെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി വനിത ആമാൽ ബിൻത് മതർ ബിൻ അബ്ബാസ് അൽഅനസിയെ മനഃപൂർവം കൊലപ്പെടുത്താൻ പദ്ധതി തയാറാക്കിയ പ്രതി ഹാദി ബിൻ റാദി ബിൻ ഗസാബ് അൽഅനസിക്ക് ഉത്തര അതിർത്തി പ്രവിശ്യയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്. ഭാര്യയെ കാറിൽ പിന്തുടർന്ന പ്രതി യുവതിയെ കാറിടിച്ച് റോഡിൽ തള്ളിയിട്ട ശേഷം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പലതവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു