പൊൻകുന്നം: ഇളങ്ങുളം വില്ലേജ് ഓഫീസറെ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസിൽ വെച്ച് വിജിലൻസ് സംഘം പിടികൂടി. ചിറക്കടവ് ഉറുമ്പിൽ ഒ.എൻ.എസ്.വിഷ്ണു(48) വിനെയാണ് കോട്ടയം വിജിലൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്.വസ്തുവിന്റെ പോക്കുവരവ് ചെയ്തുകൊടുക്കുന്നതിന് പ്രദേശവാസിയിൽ നിന്ന് രണ്ടായിരം രൂപ കൈപ്പറ്റുന്നതിനിടെയാണ് ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്. ആയിരം രൂപ ഇതേ വ്യക്തിയിൽ നിന്ന് വില്ലേജ് ഓഫീസർ മുൻപ് കൈപ്പറ്റിയിരുന്നു. ബാക്കി പണം ആവശ്യപ്പെട്ടപ്പോൾ വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് സംഘം നൽകിയ നാല് 500 രൂപ നോട്ടാണ് കൈക്കൂലിയായി കൈമാറിയത്....
Category: ക്രൈം വാർത്തകൾ
പുതിയ സംരംഭം തുടങ്ങാൻ രണ്ടുകോടി രൂപയോളം സ്വരൂപിച്ച് തട്ടിപ്പ്; മുഖ്യസൂത്രധാരൻ പിടിയിൽ
തലശേരി: അന്ധരായവർക്ക് വേണ്ടി ബ്ലൂട്ടൂത്ത് വാക്കിംഗ് സ്റ്റിക്ക്, കണ്ണടകൾ തുടങ്ങിയവ നിർമ്മിക്കാൻ 50 കോടിയുടെ സംരംഭം തുടങ്ങുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യസൂത്രധാരനെ പോലിസ് അറസ്റ്റ് ചെയ്തു.പലരിൽ നിന്നും പണമായി സ്വർണമായും രണ്ടു കോടിയോളം രൂപ സ്വരൂപിക്കുകയും ചെയ്തു.പാനൂർ കടവത്തൂർ സ്വദേശി രാമൻകടവത്ത് ഇല്യാസ് ആണ് പിടിയിലായത്. 6 പേർ പ്രതികളായ കേസിൽ 3 പേരെ നേരത്തെ പിടികൂടിയിരുന്നു. കേസ് എടുത്തതറിഞ്ഞ് പ്രതി രണ്ടുവർഷത്തോളം ദുബൈ, നേപ്പാൾ എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു.പ്രതിയെ ധർമ്മടം പോലീസ് ഹൈദരാബാദിൽ വെച്ച്...
ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്കെതിരെ ഇൻഡോറിൽ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ
ഏകദിന വനിതാ ലോകകപ്പിനായി ഇന്ത്യയിലെത്തിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം. വ്യാഴാഴ്ച ഹോട്ടലിൽ നിന്ന് കഫേയിലേക്ക് പോകുന്നതിനിടെ ഇൻഡോർ നഗരത്തിൽ വെച്ചാണ് രണ്ട് താരങ്ങൾക്കെതിരെ ഒരാൾ മോശമായി പെരുമാറിയത്. താരങ്ങൾ പരാതി അറിയിച്ചതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടി പോലീസിൽ പരാതി നൽകിയതായി ഓസ്ട്രേലിയൻ ടീം സെക്യൂരിറ്റി മാനേജർ പറഞ്ഞു. ബൈക്കിലെത്തിയ അകീൽ എന്ന യുവാവാണ് അറസ്റ്റിലായത്. ഇൻഡോറിലെ ആഡംബര ഹോട്ടലിലാണ് ഓസ്ട്രേലിയൻ ടീം താമസിക്കുന്നത്. താരങ്ങൾ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മുതൽ യുവാവ് ബൈക്കിൽ...
ഹരിപ്പാട് കഞ്ചാവുമായി പട്ടാളക്കാരൻ ഉൾപ്പെടെ നാല് പേർ പിടിയിൽ
ഹരിപ്പാട് കരുവാറ്റയിൽ 1.115 കിലോഗ്രാം കഞ്ചാവുമായി പട്ടാളക്കാരൻ ഉൾപ്പെടെ നാല് പേർ പിടിയായി. കരുവാറ്റ സന്ദീപ് ഭവനിൽ സന്ദീപ്(29), ഗോവ ഹരിപ്പാട് താമല്ലാക്കൽ ശങ്കരവിലാസം ജിതിൻ കുമാർ(29),കരുവാറ്റ സ്വദേശി ഗോകുൽ(26),മനീഷ് ഭവനിൽ മിഥുൻ(22) എന്നിവരെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പോലീസും ചേർന്ന് പിടികുടിയത്. സന്ദീപിന്റെ വീട്ടിലെ കിടപ്പുമുറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പട്ടാളക്കാരനായ സന്ദീപ് രാജസ്ഥാനിലാണ് ജോലി ചെയ്യുന്നത്. ഇയാൾ ലീവിന് വരുമ്പോൾ ബംഗളരുവിലെത്തി കഞ്ചാവുമായാണ് നാട്ടിലേക്ക് എത്തുന്നത്. സുഹൃത്തുക്കളുമായി ചെറിയ സിപ്...
വസ്തു വാങ്ങി നൽകാമെന്ന വ്യാജേന ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കോടതി ജീവനക്കാരൻ അറസ്റ്റിൽ
ഹരിപ്പാട് കുമാരപുരത്ത് വസ്തു വാങ്ങി നൽകാമെന്ന വ്യാജേന 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോടതി ജീവനക്കാരൻ അറസ്റ്റിൽ.ചെങ്ങന്നൂർ പോക്സോ കോടതിയിലെ ബെഞ്ച് ക്ലർക്കായ കരുവാറ്റ കൊച്ചുപരിയരത്ത് വീട്ടിൽ രാജീവ് എസ് നായർ(44) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. കുമാരപുരം കാവുങ്കൽ പടീറ്റത്തിൽ ഗോപികയുടെ പരാതിയിലാണ് അറസ്റ്റ്.പരാതിക്കാരിയുടെ സഹോദരൻ പ്രതിയുടെ വീട്ടിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.ഡ്രൈവറുടെ സഹോദരി വീടുവയ്ക്കാൻ സ്ഥലം നോക്കുന്നുവെന്ന് മനസിലാക്കിയ പ്രതി ഇവരെ തെറ്റിദ്ധരിപ്പിച്ച് മാവേലിക്കര കുടുംബ കോടതിയുടെ എതിർവശം ബാങ്ക് ജപ്തി ചെയ്ത...
മഴുകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേർ റിമാന്റിലേക്ക്
കൈപമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ ചക്കരപ്പാടം എന്ന സ്ഥലത്തുള്ള ഏറാട്ട് അമ്പലപറമ്പിൽ വെച്ച് പെരിഞ്ഞനം ചക്കരപ്പാടം ദേശം, ഏറാട്ട് വീട്ടിൽ , സുരേഷ് 56 വയസ്സ് എന്നയാളെ കൈകൊണ്ടും , മഴു കൊണ്ടും അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കാര്യത്തിന് പെരിഞ്ഞനം ചക്കരപ്പാടം ദേശം, കാരനാട്ട് വീട്ടിൽ മണിയൻ എന്നു വിളിക്കുന്ന ശ്രീജിത്ത് 50 വയസ്സ് , എന്നയാളെയും കൈപ്പമംഗലം വില്ലേജിൽ ഐരൂർ ദേശത്ത് ചന്ദ്രപുരക്കൽ വീട്ടിൽ, കോക്കാൻ എന്നു വിളിക്കുന്ന വിനീഷ്, 45 വയസ്സ് എന്നയാളെയുമാണ് കൈപമംഗലം...
പള്ളിയുടെ വാതിൽ തകർത്ത് 1.83 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
തലയോലപ്പറമ്പ് : തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിലെ വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകയറി 1.83 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വെള്ളത്തൂവൽ 200 ഏക്കർ ഭാഗത്ത് ചക്കിയാങ്കൽ വീട്ടിൽ പത്മനാഭൻ (64) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ ഫെബ്രുവരി പത്താം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവം. ഇയാൾ പുലർച്ചെ പള്ളിയുടെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി മുറിയിൽ ഉണ്ടായിരുന്ന അലമാരയുടെ പൂട്ടും...
ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടെയും മരണം: ഭർത്താവ് അറസ്റ്റിൽ
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് തൊടുപുഴ ചേരിയിൽ വലിയപറമ്പിൽ വീട്ടിൽ നോബി ലൂക്കോസി (44) നെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. നോബിക്കെതിരെ ഷൈനി തൊടുപുഴ സ്റ്റേഷനിൽ ഗാർഹിക പീഡന പരാതി നൽകിയിരുന്നു. ഇരുവരും 9 മാസമായി അകന്നു കഴിയുകയായിരുന്നു. കോടതിയിൽ...
ബസ്സിനുള്ളിൽ മോഷണശ്രമം: രണ്ട് യുവതികൾ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: ബസ്സിനുള്ളിൽ വച്ച് മധ്യവയസ്കയുടെ ബാഗ് കീറി പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശികളായ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ കാളിയമ്മ (41), സരസ്വതി (38) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ (24.02.2025) രാവിലെ ഈരാറ്റുപേട്ടയിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ വച്ച് മധ്യവയസ്കയുടെ ഷോൾഡർ ബാഗ് കീറി അതിനുള്ളിൽ സൂക്ഷിച്ചിരുന്ന പണമടങ്ങിയ പേഴ്സ് മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു....
പുതുപ്പള്ളിയിലെ ആക്രമം: മുഖ്യപ്രതികൾ അറസ്റ്റിൽ
കോട്ടയം: പുതുപ്പള്ളിയിൽ വാഹനവും, എ.ടി.എമ്മും അടിച്ചു തകർക്കുകയും യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ചാലുങ്കൽപടി ഭാഗത്ത് ഇഞ്ചക്കാട്ട് കുന്നേൽ വീട്ടിൽ കാലേബ്.എസ് (23), ഇയാളുടെ സഹോദരനായ ജോഷ്വാ (21) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രിയിൽ പുതുപ്പള്ളി കൈതപ്പാലം ഭാഗത്തുള്ള ബാറിന് സമീപം വച്ച് പുതുപ്പള്ളി സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും കയ്യിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട്...









