സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ അനധികൃത ടാക്സി സർവീസ് നടത്തിയ 419 പേർ പിടിയിൽ

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ അനധികൃത ടാക്സി സർവീസ് നടത്തിയ 419 പേർ പിടിയിൽ
Share this news

ജിദ്ദ – അനധികൃത ടാക്സ‌ി സർവീസ് മേഖലയിൽ പ്രവർത്തിച്ച വന്ന 419 പേരെ ഒരാഴ്‌ചക്കിടെ ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി സംഘങ്ങൾ പിടികൂടി. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ മൂന്നു വരെയുള്ള ദിവസങ്ങളിൽ നടന്ന പരിശോധനയിലാണ് ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് ടാക്സി സർവീസ് മേഖലയിൽ പ്രവർത്തിച്ച 419 പേരെ പിടികൂടിയത്.

ഇവർക്കെല്ലാമെതിരെ പിഴയും വാഹനം കസ്റ്റഡിയിലെടുക്കലും അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചു.അനധികൃത ടാക്സികളിലേക്ക് യാത്രക്കാരെ വിളിച്ചുകയറ്റാൻ ശ്രമിച്ച 236 പേരും സ്വന്തം കാറുകളിൽ യാത്രക്കാർക്ക് ഗതാഗത സൗകര്യം നൽകിയ 183 പേരുമാണ് ഏഴു ദിവസത്തിനിടെ പിടിയിലായതെന്ന് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി വെളിപ്പെടുത്തി. ഗതാഗത മേഖലയിലെ പ്രശ്‌ങ്ങൾ പരിഹരിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനാണ് പരിശോധനകൾ നടത്തുന്നതെന്നും അതോറിറ്റി

പുതിയ ട്രാൻസ്പോർട്ട് റോഡ് നിയമമനുസരിച്ച് ലൈസൻസ് ഇല്ലാതെയുള്ള ഗതാഗതസേവനങ്ങൾ പൂർണമായും വിലക്കിയിട്ടുണ്ട്. ഇതിൽ ലംഘിച്ചാൽ പിഴ പിഴ ലഭിക്കാവുന്നതാണ്. കൂടാതെ അധികൃതർക്ക് വാഹനം കസ്റ്റഡിയിലെടുക്കാനും സാധിക്കും. ഇത്തരം ടാക്സുകളിലേക്ക് യാത്രക്കാരെ വിളിച്ചു കയറ്റാൻ ശ്രമിച്ചാൽ 11,000 റിയാൽ വരെ പിഴയും, 25 ദിവസത്തേക്ക് വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്യും. യാത്രയ്ക്കിടെയാണ് പിടിയിലാകുന്നതെങ്കിൽ 20,000 റിയാൽ വരെ പിഴയും 60 ദിവസം വരെ വാഹനം കസ്റ്റഡിയിലെടുക്കലും ശിക്ഷ ലഭിക്കും.