സകാക്ക – സ്വന്തം ഭാര്യയെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സൗദി വനിത ആമാൽ ബിൻത് മതർ ബിൻ അബ്ബാസ് അൽഅനസിയെ മനഃപൂർവം കൊലപ്പെടുത്താൻ പദ്ധതി തയാറാക്കിയ പ്രതി ഹാദി ബിൻ റാദി ബിൻ ഗസാബ് അൽഅനസിക്ക് ഉത്തര അതിർത്തി പ്രവിശ്യയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.
ഭാര്യയെ കാറിൽ പിന്തുടർന്ന പ്രതി യുവതിയെ കാറിടിച്ച് റോഡിൽ തള്ളിയിട്ട ശേഷം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പലതവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു
