ജിദ്ദയിൽ വ്യാജ സ്മാർട്ട്ഫോൺ നിർമിച്ച് വിൽപന; പ്രവാസികൾ അറസ്റ്റിൽ

ജിദ്ദയിൽ വ്യാജ സ്മാർട്ട്ഫോൺ നിർമിച്ച് വിൽപന; പ്രവാസികൾ അറസ്റ്റിൽ
Share this news

ജിദ്ദ – നഗരത്തിലെ നിയമവിരുദ്ധകേന്ദ്രത്തിൽ വ്യാജ സ്‌മാർട്ട്ഫോൺ നിർമാണത്തിലേർപ്പെട്ട പ്രവാസി തൊഴിലാളികളെ വാണിജ്യ മന്ത്രാലയം അറസ്റ്റ് ചെയ്തു. നഗരസഭ, ഭവനകാര്യ മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, സകാത്ത്, ടാക്് ആന്റ് കസ്റ്റംസ് അതോറിറ്റി, ജിദ്ദ പോലീസ് എന്നിവയുടെ സഹകരണത്തോടെയാണ് നിയമവിരുദ്ധ കേന്ദ്രത്തിൽ വാണിജ്യ മന്ത്രാലയം റെയ്‌ഡ് നടത്തിയത്. അനധികൃത സ്ഥാപനം കേന്ദ്രീകരിച്ച് വാണിജ്യ വഞ്ചന നടത്തിയ മൂന്നു പ്രവാസികൾ റെയ്ഡിനിടെ അറസ്റ്റിലായി. ഇതിൽ രണ്ടു പേർ ഏഷ്യൻ വംശജരും ഒരാൾ അറബ് വംശജനുമാണ്. 1,196 വ്യാജ സ്മാർട്ട്ഫോണുകളും, ഹെഡ്ഫോണുകൾ, ചാർജറുകൾ, സ്റ്റിക്കറുകൾ തുടങ്ങി 3,22,000 ലേറെ മറ്റ് ഉൽപ്പന്നങ്ങളും ഇവരുടെ അടുക്കൽ നിന്നും പിടിച്ചെടുത്തു. റിയാദിൽ നിന്ന് മന്ത്രാലയം

പിടിച്ചെടുത്ത വ്യാജ ഫോണുകളെ കുറിച്ചുള്ള അന്വേഷണത്തിൽ അവയുടെ ഉറവിടം ജിദ്ദയിലാണെന്ന് കണ്ടെത്തുകയായിരുന്നു നിയമപരമായി പ്രാദേശിക വിപണിയിലെ ചൈനീസ് സ്മാർട്ട്ഫോണുകൾ റീപ്രോഗ്രാം ചെയ്ത് രണ്ട് പ്രശസ്ത‌ ബ്രാൻഡുകളുടെ ലോഗോകൾ പതിച്ച് പ്രശസ്ത‌ത കമ്പനികളുടെ സ്മാർട്ട്ഫോണുകൾ എന്നോണം വിൽക്കുകയാണ് സംഘം ചെയ്തിരുന്നത്. വാണിജ്യ മന്ത്രാലയ പരിശോധനാ സംഘങ്ങൾ നിയമവിരുദ്ധ കേന്ദ്രം അടച്ചുപൂട്ടി. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ശിക്ഷാ നടപടികൾ സ്വീകരിക്കാനും നിയമ ലംഘകരെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

വാണിജ്യ വഞ്ചനകൾ തടയാൻ വാണിജ്യ മന്ത്രാലയം പ്രവർത്തിക്കുന്നു. സൗദിയിൽ വാണിജ്യ വഞ്ചനാ കേസ് പ്രതികൾക്ക് മൂന്ന് വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ ലംഘനം നടത്തുന്ന വിദേശ തൊഴിലാളികളെ സൗദിയിൽ നിന്ന് നാടുകടത്താനും നിയമം വ്യവസ്ഥ ചെയ്യുന്നു.