ഫെബ്രുവരി 18 മുതൽ മാർച്ച് 2 വരെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റെ ഓഫീസ് ചുമതലകൾ നിർവഹിക്കുന്നതിനായി ജസ്റ്റിസ് ബിരേൻ അനിരുദ്ധ് വൈഷ്ണവിനെ നിയമിച്ചതായി കേന്ദ്ര സർക്കാർ തിങ്കളാഴ്ച (ഫെബ്രുവരി 17) വിജ്ഞാപനം ചെയ്തു. ചീഫ് ജസ്റ്റിസ് സുനിത അഗർവാൾ ഈ കാലയളവിൽ അവധിയിൽ പോകുന്ന സാഹചര്യത്തിലാണ് നിയമനംനിയമ-നീതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നത്, “ഇന്ത്യൻ ഭരണഘടനയുടെ 223-ാം അനുച്ഛേദം നൽകുന്ന അധികാരം വിനിയോഗിച്ച്, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റെ അഭാവത്തിൽ ആ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിൻ്റെ ഓഫീസ് ചുമതലകൾ നിർവഹിക്കുന്നതിന് ജസ്റ്റിസ് ബിരേൻ അനിരുദ്ധ് വൈഷ്ണവിനെ നിയമിച്ചു.
ചീഫ് ജസ്റ്റിസ് സുനിത അഗർവാൾ അവധിയിൽ പ്രവേശിച്ചതിന് ശേഷം രണ്ടാഴ്ചത്തേക്ക് ഗുജറാത്ത് ഹൈക്കോടതിയുടെ തലപ്പത്ത് ജസ്റ്റിസ് ബിരേൻ എ വൈഷ്ണവ്
